
ഒമാൻ: അണ്ടർ 19 ഏഷ്യാകപ്പില്‍ പാകിസ്ഥാനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ. പാകിസ്ഥാനെ ഒരു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
വാശിയേറിയ ത്രില്ലർ പോരാട്ടത്തില്‍ അവസാന പന്തില്‍ ആയിരുന്നു ഇന്ത്യയുടെ വിജയം.പാകിസ്ഥാനെതിരെ 338 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 337 എന്ന കൂറ്റൻ സ്കോറിലേക്ക് പാകിസ്ഥാൻ എത്തിയത്. പാകിസ്ഥാനായി ഉസ്മാൻ ഖാൻ 107, അബ്ദുള്‍ ഖാദിർ (80), ഫർഹാൻ യൂസഫ് (63) റണ്‍സ് നേടി. കാവ്യ പവേഷ് പട്ടേല്‍ 4 വിക്കറ്റ് വീഴ്ത്തി.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ലക്ഷ്യ റൈചന്ദാനി (80), ആര്യവീർ സേവാഗ് (58) എന്നിവർ തിളങ്ങി. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് മനല്‍ ചൗഹൻ 32 പന്തില്‍ 47, മോഹിത് ഉലുവ 26 പന്തില്‍ 49 എന്നിവരുടെ പോരാട്ടമാണ് വിജയം നേടിക്കൊടുത്തത്.

ടോസ് നേടിയ പാക് ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 111 പന്തില്‍ 107 റണ്‍സെടുത്ത് ഉസ്മാന്‍ ഖാന്‍ പാകിസ്ഥാന്‍റെ ടോപ് സ്കോററായി. ഇന്ത്യക്കായി കാവ് പട്ടേല്‍ നാലു വിക്കറ്റെടുത്ത് വീഴ്ത്തി. ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റും നേടി. അതേസമയം അവസാന പന്തില്‍ മോഹിത് ഉലുവ പന്ത് ബൗണ്ടറി കടത്തി ഇന്ത്യയുടെ ജയം ഉറപ്പാക്കി


