Event

സോഹാര്‍ ഫെസ്റ്റിവലിന് തുടക്കം

സാംസ്കാരിക-വിനോദ ആഘോഷങ്ങള്‍ക്ക് നിറവും താളവും പകരുന്ന സോഹാർ ഫെസ്റ്റിവലിൻ്റെ അഞ്ചാം പതിപ്പിന് തുടക്കം.

ഒമാൻ്റെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സാംസ്കാരിക-വിനോദ ആഘോഷങ്ങള്‍ക്ക് നിറവും താളവും പകരുന്ന സോഹാർ ഫെസ്റ്റിവലിൻ്റെ അഞ്ചാം പതിപ്പിന് തുടക്കം.

പൈതൃകത്തിൻ്റെ പെരുമയും പുതിയ കാഴ്ചകളും ഒരേ വേദിയില്‍ സംഗമിക്കുന്ന ആഘോഷം ജനുവരി 31 വരെ നീണ്ടുനില്‍ക്കും.സോഹാർ എന്റർടെയ്ൻമെൻ്റെ സെന്ററില്‍ ഒരുക്കിയിരിക്കുന്ന വിപുലമായ ആഘോഷവേദി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആകർഷണമാവുകയാണ്. വിനോദം,കല,സംസ്കാരം,കായികം,വ്യാപാരം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.സുഹാറിൻ്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന ‘സുഹാർ യാത്ര’, വടക്കൻ ബാത്തിനയിലെ പാരമ്പര്യ ജീവിതരീതികള്‍ അടുത്തറിയാൻ സഹായിക്കുന്ന ‘ഒമാനി ഗ്രാമം’എന്നിവയാണ് മേളയിലെ പ്രധാന ആകർഷണങ്ങള്‍.പൈതൃകം,സമുദ്രം,കൃഷി എന്നീ മൂന്ന് മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രത്യേക ഗ്രാമങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാന വേദിയിലെ കലാപരിപാടികള്‍ക്കും കുട്ടികള്‍ക്കായുള്ള വിനോദങ്ങള്‍ക്കും പുറമെ അറേബ്യൻ കുതിരകളുടെ സൗന്ദര്യമത്സരവും ഫെസ്റ്റിവലിന് മാറ്റുകൂട്ടും.12 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കിയിരിക്കുന്ന അന്താരാഷ്ട്ര വിപണിയില്‍ 144 വ്യാപാര സ്റ്റാളുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.43 ഒമാനി റെസ്റ്റോറന്റുകളും കഫേകളും,27 സഹകരണ കമ്പനികളും,16 സർക്കാർ സ്ഥാപനങ്ങളും ഫെസ്റ്റിന്റെ ഭാഗമാകുന്നുണ്ട്.ഒമാൻ്റെ പൈതൃകത്തെയും ആധുനികതയെയും ചേർത്തുനിർത്തുന്ന ആഘോഷം സോഹാറിൻ്റെ ടൂറിസം രംഗത്തിനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും പുതിയ ഉണർവ് നല്‍കും.

Related Articles

Back to top button