NewsTravel

അല്‍ ഖുവൈര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

നഗരത്തിലെ പ്രധാന പാതയായ അല്‍ ഖുവൈർ റോഡില്‍ മസ്‌കത്ത് മുനിസിപ്പാലിറ്റി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സീബ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മിനിസ്ട്രീസ് ഇന്റർചേഞ്ച് പാലത്തിലേക്കുള്ള എക്സിറ്റിലെ ഒരു ലെയ്‌നാണ് അടിയന്തരമായി അടച്ചത്. റോയല്‍ ഒമാൻ പോലീസ്സിന്റെ സഹകരണത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ സുഗമമായ യാത്രയ്ക്കായി ദോഹത് അല്‍ അദബ് റോഡ് വഴിയും സമീപത്തെ ആഭ്യന്തര റോഡുകള്‍ വഴിയും തിരിച്ചുവിടുന്നതാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങളോട് വാഹനയാത്രക്കാർ പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Back to top button