Event

കെസിവൈഎൽ “ആനന്ദം 2024” സംഘടിപ്പിച്ചു

ഒമാൻ:ഒമാനിലെ യുവജനങ്ങളുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഒമാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ “ആനന്ദം 2024′ എന്ന പേരിൽ യുവജന ദിനാഘോഷവും ക്നാനായ കുടുംബ സംഗമവും സംഘടിപ്പിച്ചു.

മസ്ക്കറ്റിന് പുറമെ സുഹാർ, സൂർ, ജഅലാൻ ബനീ ബു അലി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നും ക്‌നാനായ അംഗങ്ങൾ എത്തി ചേർന്നു. കെ സി വൈ എൽ ഒമാൻ പ്രസിഡൻ്റ് ഫെബിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്‌ടർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിബിൻ ജയിംസ് റിപ്പോർട്ട് വായിച്ചു. കെ സി സി എം ഇ ട്രഷറർ സഹീഷ് സൈമൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു‌. കെ സി സി, കെ സി ഡബ്ല്യു എ പ്രസിഡന്റ് മാർ ആയ ഷൈൻ തോമസ്, മഞ്ജു ജിപ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജോയിന്റ് സെക്രട്ടറി നിയ മരിയ മനോജ് നന്ദി പറഞ്ഞു. ട്രഷറർ ജോബിൻ ജോൺ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിൽ അധ്യാപകനും, സാമൂഹിക പ്രവർത്തകനുമായ ഡോ. സജി ഉതുപ്പാൻ ‘സാർഥകമാക്കാം ജീവിതം’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

STORY HIGHLIGHTS:KCYL organized “Anandam 2024”.

Related Articles

Back to top button