Event

ഹാപ്പാ ഒമാൻൻ്റെ മഞ്ജീരം – 2024 എന്ന മ്യൂസിക്കൽ – നൃത്ത സന്ധ്യ അരങ്ങേറുന്നു.

ഒമാൻ:മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ മുഖ്യ പ്രായോജകരായ MIDDLE EAST POWER SAFETY & BUSINESS LLC യുടെ പിന്തുണയോടെ ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പാ ഒമാൻ) ൻ്റെ നേതൃത്വത്തിൽ നവംബർ 22 വെള്ളിയാഴ്ച മസ്കറ്റിലെ അൽഫലാജ് ഗ്രാൻഡ് ഹാളിൽ വൈകുന്നേരം 5.30 മുതൽ  മഞ്ജീരം – 2024 എന്ന മ്യൂസിക്കൽ – നൃത്ത സന്ധ്യ അരങ്ങേറുന്നു.

വേറിട്ട ശബ്ദത്തിലൂടെയും, ആലാപന ശൈലിയിലൂടെയും മലയാളക്കരയുടെ താരമായി മാറിയ പിന്നണി ഗായകൻ ജാസി ഗിഫ്റ്റും, ഗാന, നൃത്തവേദിയിൽ വ്യക്തി മുദ്രപതിപ്പിച്ച കലാകാരി കൃഷ്ണപ്രഭയും, മിമിക്രി കലാകാരൻ രാജേഷ് കടവന്തറയും ഒപ്പം ഗായകരായ വൈഗ തോംസൺ, നിസാം ചാലക്കുടി എന്നിവരും അണിനിരക്കുന്നു. ഹാപ്പയുടെയും, മസക്റ്റിലെ മറ്റു കലാകാരന്മാരയുടെയും കലാപ്രകടനങ്ങൾ കോർത്തിണക്കുന്ന മഞ്ജീരം-2024 നെ അണിയിച്ചൊരുക്കുന്നത് പ്രശസ്ത കലാകാരൻ കെ. എസ് പ്രസാദാണ്. 



OASIS GRACE മുഖ്യപിന്തുണ നൽകി, മെഡിക്കൽ പാർട്ടനറായി GULF SPECIALIZED HOSPITAL, ട്രാവൽ പാർട്ടനറായി D FLY TRAVELSഉം   ഒപ്പം ചേരുന്ന മഞ്ജീരം-2024 ൻ്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പ്രസ്സമീറ്റിലൂടെ പ്രസിഡന്റ് കൈലാസ് നായർ, സെക്രട്ടറി ബെനീഷ് സി ബാബു, ട്രഷറർ ശ്രീവിമൽ, പ്രോഗ്രാം കോർഡിനേറ്റർ അജി ഹരിപ്പാട്, ഈവന്റ് കോർഡിനേറ്റർ അനീഷ് ചന്ദ്രൻ, വനിതാ കോർഡിനേറ്റർമാരായ സജിത വിനോദ്, സുനില പ്രവീൺ എന്നിവർ അറിയിച്ചു.

STORY HIGHLIGHTS:Under the leadership of Haripad Pravasi Association (Happa Oman), a musical-dance evening called Manjeeram – 2024 will be staged on Friday, November 22 at the Alfalaj Grand Hall, Muscat from 5.30 pm onwards.

Related Articles

Back to top button