News

പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കു കൾ

ഒമാൻ:സ്വദേശിവത്കരണ
ത്തന്റെ ഫലമായി പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കു കൾ. 2023നെ അപേക്ഷിച്ച് 2024ൽ 18,308 തൊഴിലാളി കളുടെ കുറവുണ്ടായി. മുൻ വർഷവുമായി താരതമ്യം ചെ യ്യുമ്പോൾ ഒരു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ദേശീയസ്ഥിതി വിവരകേന്ദ്രം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് പ്രവാസി തൊഴിലാളികളുട എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്.

സർക്കാർ മേഖലയിലും പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി.
ഒമാൻ വിഷൻ 2040ന്റെ ഭാഗമായി തുടരുന്ന തൊഴിൽവിപണി നിയന്ത്രണ നടപടികളും ഒമാനി പൗരൻമാരുടെതൊഴിലിന് മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ
എണ്ണം കുറയാനിടയാക്കി.

പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ 3.1 ശതമാനത്തി ന്റെ കുറവാണ് സർക്കാർ മേഖലയിലുള്ളത്. 2023ൽ 44,178 പ്രവാസികളായിരുന്നു സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്നത്.

2024ൽ ഇത്42,801 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ, പ്രവാസി തൊഴിലാളികളുടെ എണ്ണം 1,448,3428 ㎡ 1,427,363 ആയും കുറഞ്ഞു.

അതായത് 1.4 ശതമാന ത്തിന്റെ ഇടിവ്. ഇക്കാലയളവിൽ പ്രവാസികളുടെ എണ്ണ ത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗ്ലാദേശ് പൗരൻമാരിലാണ്. മാറുന്ന റിക്രൂട്ട് മെന്റ് രീതികൾ, തൊഴിലാളികളെ ആവശ്യമുള്ള സെക്ടറുകളിലെ മാറ്റം തുടങ്ങിയവ പ്രവാസി തൊഴിലാളികളിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.

STORY HIGHLIGHTS:Estimates show a decrease in the number of expatriate workers

Related Articles

Back to top button