ഒമാന്‍ തൊഴില്‍മേഖല; സാമ്ബത്തിക ഒത്തുതീര്‍പ്പുകളുടെ പാക്കേജിന് അംഗീകാരം നല്‍കി

ഒമാൻ:തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്ബത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് അംഗീകാരം നല്‍കി.
ഏഴ് വര്‍ഷംവരെ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡ് പിഴകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ക്കാണ് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഫെബ്രുവരി ഒന്ന് മുതല്‍ ജൂലൈ 31വരെ വെബ്സൈറ്റ് വഴിയും വിവിധ സേവനവിതരണ ഔട്ട്‌ലെറ്റുകള്‍ വഴിയും ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒമാനിലെ വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സുരക്ഷിതമാക്കുന്നതിനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2017-ലേയും അതിനുമുന്‍പുള്ള വര്‍ഷങ്ങളിലും വരുത്തിയിട്ടുള്ള സാമ്ബത്തിക കുടിശ്ശികകള്‍ അടയ്ക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കും.
കൂടാതെ 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായ ലേബര്‍ കാര്‍ഡുകള്‍ റദ്ദാക്കും. ഇക്കാലയളവില്‍ കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം പുതുക്കല്‍, തൊഴിലാളിയുടെ മടക്കം, സേവന ട്രാന്‍സ്ഫര്‍, ഒളിച്ചോടിയ തൊഴിലാളിയുടെ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യല്‍ എന്നീ കാര്യങ്ങള്‍ക്കായി കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ അനുവദിക്കും.
STORY HIGHLIGHTS:Oman labor sector; Economic settlement package approved