News
കഴിഞ്ഞ വര്‍ഷം ഒമാൻ സന്ദര്‍ശിച്ച പ്രവാസികളുടെ എണ്ണത്തില്‍ കുറവ്

ഒമാൻ:രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷം ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണല്‍ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ കണക്ക് പ്രകാരം ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബർ അവസാനത്തോടെ 1808940 പേർ ഒമാനില്‍ പ്രവാസികളായി തുടരുന്നുണ്ട്.
2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 1827248 പ്രവാസി ജീവനക്കാരാണ് ഒമാനില്‍ ഉണ്ടായിരുന്നത്.
2024 ഡിസംബർ അവസാനത്തോടെ ഒമാനിലെ സ്വകാര്യ മേഖലയില്‍ 1427363 പ്രവാസികളും, സർക്കാർ മേഖലയില്‍ 42801 പ്രവാസികളും തൊഴിലെടുക്കുന്നുണ്ടെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
STORY HIGHLIGHTS:Number of expatriates visiting Oman drops last year
Follow Us