ഇൻമെക്ക് ഒമാൻ’ ഇന്ത്യൻ അംബാസിഡര്‍ക്ക് യാത്രയയപ്പ് നല്‍കി

ഒമാൻ:ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മയായ ഇൻഡോ ഗള്‍ഫ് ആൻഡ് ദി മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഒമാൻ ചാപ്റ്ററിന്റെ ( ‘ ഇൻമെക്ക് ഒമാൻ ‘ ) ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗിന് യാത്രയയപ്പ് നല്‍കി.
ഹോർമുസ് ഗ്രാൻഡ് ഹോട്ടലില്‍ രാത്രി വിരുന്നോടെ നടന്ന യാത്രയയപ്പില്‍ ‘ ഇൻമെക്ക് ഒമാൻ ‘ അംഗങ്ങള്‍ക്ക് പുറമെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് അംഗങ്ങളും കമ്മിറ്റികളുടെ തലവൻമാരും പങ്കെടുത്തു. ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വളർത്തുന്നതില്‍ അംബാസിഡർ വഹിച്ച പങ്കിനെ വിരുന്നില്‍ പങ്കെടുത്തവർ പ്രകീർത്തിച്ചു.
ഇന്ത്യ- ഒമാൻ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാർ അടക്കം പുതിയ പദ്ധതികള്‍ വൈകാതെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡ്വർ അമിത് നാരംഗ് പറഞ്ഞു. മേഖലയിലെ വാണിജ്യ, നിക്ഷേപക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴില്‍ പ്രവർത്തിക്കുന്ന ‘ ഇൻമെക്ക് ഒമാൻ ‘ ഒമാൻ ചാപ്റ്റർ വലിയ പങ്കാണ് വഹിക്കുന്നതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു സി.എ ഡേവിസ് കല്ലൂക്കാരൻ, മുഹിയുദ്ധീൻ മുഹമ്മദ് അലി, ഡോ. അബ്ദുല്ല അല്‍ഹാർത്തി തുടങ്ങിയവർ സംസാരിച്ചു.
STORY HIGHLIGHTS:Inmake Oman bids farewell to Indian Ambassador