കൃഷിക്കൂട്ടം വിളവെടുപ്പുത്സവം ഫെബ്രുവരി 7 ന്

ഒമാൻ:സ്വന്തം വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികള്‍ തയ്യാറാക്കാനെല്ലാവരെയും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ 2014 ല്‍ തുടങ്ങിയ ഒമാൻ കൃഷിക്കൂട്ടത്തിന്റെ പതിനൊന്നാമത് വിളവെടുപ്പുത്സവം ഈ വർഷം ഫെബ്രുവരി 7, വെള്ളിയാഴ്ച ഗള്‍ഫ് കോളേജ്, മൊബെലയില്‍ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
എല്ലാ വർഷവും അംഗങ്ങളെല്ലാം കുടുംബത്തോടെ ഒന്നിച്ചു കൂടി വിപുലമായി ആഘോഷിക്കുന്ന ഈ വിളവെടുപ്പുത്സവത്തിന് ഇപ്രാവശ്യം അതിഥിയായെത്തുന്നത് സീരിയല്‍ സിനിമ താരം അനീഷ് രവിയാണ്.
വെള്ളിയാഴ്ച രാവിലെ കൃത്യം 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് വിവിധ തരം മത്സരങ്ങളും, ഉറിയടി, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും, മ്യൂസിക്കല്‍ ഇവന്റ്സും ഉണ്ടായിരിക്കും. മികച്ച കൃഷിക്കാരെ തിരഞ്ഞെടുക്കുവാനായി എല്ലാ വർഷവും നടത്തി വരുന്ന മാതൃക കർഷക മത്സരത്തിന്റെ സമ്മാനദാനവും തദ്ദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഒപ്പം, വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
വിളവെടുപ്പുത്സവത്തില്‍ പങ്കെടുക്കാൻ എല്ലാ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99022951, 93800143
STORY HIGHLIGHTS:Krishikkoottam Harvest Festival on February 7th