മലങ്കര സുറിയാനി കത്തോലിക്ക കൂട്ടായ്മ ക്രിസ്ത്മസ് പുതുവത്സരം ആഘോഷിച്ചു

ഒമാൻ:ഒമാൻ മലങ്കര സുറിയാനി കത്തോലിക്ക കൂട്ടായ്മയുടെ(ഓ.എസ്.എം.സി.സി) ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം ഒമാനില്‍ മസ്കറ്റിലെ റൂവി സെന്റ്സ്.പീറ്റർ ആൻഡ് പോള്‍ കത്തോലിക്ക പള്ളിയുടെ പാരിഷ് ഹാളില്‍ വെച്ച് ജനുവരി 24-ന് നടത്തി.
പ്രസിഡന്റ് സജി പി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം, റൂവി സെന്റ്സ് പീറ്റർ ആൻഡ് പോള്‍ കത്തോലിക്ക പള്ളി വികാരി റവ. ഫാ.സ്റ്റീഫൻ ലൂയിസ് ഉത്ഘാടനം നിർവഹിച്ചു.
ഡയറക്ടർ റവ. ഫാ. വർഗീസ് വാലിക്കോടത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍, റവ. ഫാ. തോമസ് വെട്ടിക്കാലായില്‍, റവ. ഫാ.ഡിയാഗോ സാരിയോ, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ നിബു മാത്യു(റൂവി ), റോജി ടി തോമസ്(ഗാല), സിനോജ് സാമുവല്‍ (സലാല), ബിനു ആലുവിള (നിസവ) എന്നിവർ ആശംസകളർപ്പിച്ചു.
സമ്മേളനത്തിന്, ജനറല്‍ സെക്രട്ടറി റോണ തോമസ് സ്വാഗതവും, ട്രഷറർ ബിജുമോൻ നന്ദിയും രേഖപ്പെടുത്തി.
കുടുംബജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 5 ദമ്ബതികളെ ആദരിക്കുകയും, 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും, റൂവി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ അംഗങ്ങളെയും മെറിറ്റ് അവാർഡുകള്‍ നല്‍കി അനുമോദിച്ചു.
റൂവി, ഗാല, നിസവ, സലാല, സോഹാർ യൂണിറ്റുകളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് മാറ്റുകൂട്ടി. സമ്മേളനത്തിന്റെ കണ്‍വീനർമാരായ ജോസഫ് മാത്യു, ജിജി വർഗീസ്, റൂവി, ഗാല, കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
STORY HIGHLIGHTS:Malankara Syrian Catholic Community celebrated Christmas and New Year