Business

പഴയ മസ്‌കത്ത് വിമാനത്താവളം വാണിജ്യ ഹബ്ബായി മാറ്റുന്നു.

ഒമാൻ:പഴയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം നവീകരിച്ച്‌ വാണിജ്യ ഹബ്ബായി മാറ്റുന്നു. 1973ല്‍ നിർമിച്ച പഴയ വിമാനത്താവളം 2018വരെ ഒമാന്റെ പ്രധാന വിമാനത്താവളമായിരുന്നു.

പഴയ വിമാനത്താവളത്തിലെ 50,000 ചതുരശ്ര മീറ്റർ സ്ഥലമാണ് വാണിജ്യ ഹബ്ബാക്കി മാറ്റുന്നത്.

പദ്ധതിയില്‍ താല്‍പര്യമുള്ളവർക്ക് ഈ മാസം ഒമ്ബതുവരെ അവരുടെ മുതല്‍ മുടക്കാനുള്ള സന്നദ്ധത അറിയിക്കാവുന്നതാണ്. ഒമാൻ എയർപോർട്ട് മാനേജ്‌മെന്റ് കമ്ബനിയായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. വിമാനത്താവളത്തെ അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് പദ്ധതികള്‍ക്കായി ലേലത്തിന് വെച്ചിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് 24,000 ചതുരശ്ര മീറ്റർ വരുന്ന വാണിജ്യ മേഖലയാണ്.

14000 ചതുരശ്ര മീറ്റർ വരുന്ന രണ്ടാം ഭാഗം ബിസിനസ് ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഭാഗത്ത് ഏവിയേഷൻ മ്യൂസിയവും നിർമിക്കും. 20,000 ചതുരശ്ര മീറ്റർ വരുന്ന തുറന്ന ഭാഗം ഔട്ട് ഡോർ എക്‌സിബിഷൻ സൈറ്റാക്കാനാണ് പദ്ധതി. ഇതിനോടനുബന്ധിച്ച്‌ ബഹുനില പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തും. പുതിയ പദ്ധതി നടപ്പിലാവുന്നതോടെ പഴയ വിമാനത്താവളം വീണ്ടും സജീവമാവും.

STORY HIGHLIGHTS:Old Muscat Airport is being converted into a commercial hub.

Related Articles

Back to top button