ഒമാനിലെ പ്രസവാവധി ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍

ഒമാൻ:ഒമാനിലെ പുതുക്കിയ പ്രസവാവധി ലീവ് നിയമത്തിലെ വ്യവസ്ഥകള്‍ 2024 ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
2024 ജൂലൈ 4-നാണ് ഒമാൻ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ഈ പുതിയ നിയമം അനുസരിച്ച് ഗർഭിണികളായ ജീവനക്കാർക്ക് പ്രസവവുമായി ബന്ധപ്പെട്ട് 98 ദിവസത്തേക്ക് (പ്രസവത്തിന് മുൻപും ശേഷവുമായി) പ്രസവാവധി ലീവ് എടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ നിയമത്തിലെ ആർട്ടിക്കിള്‍ 84 പ്രകാരം, പ്രസവത്തിന് മുൻപ് പരമാവധി 14 ദിവസത്തെ ലീവ് (ഔദ്യോഗിക മെഡിക്കല്‍ അധികൃതരുടെ ശുപാർശ അനുസരിച്ച്) എടുക്കാവുന്നതാണ്. ബാക്കിയുള്ള ലീവ് കുട്ടിയുടെ ജനനത്തീയതി മുതല്‍ ആരംഭിക്കുന്നതാണ്.
STORY HIGHLIGHTS:Oman’s Ministry of Labor has announced that the provisions of Oman’s revised maternity leave law will come into effect from July 19, 2024.