
ഒമാൻ:രുചിയൂറും മാമ്ബഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ‘മാംഗോ മാനിയ’ക്ക് തുടക്കമായി. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാമ്ബഴങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മേയ് 10 വരെ ഒമാനിലെ എല്ലാ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളില്‍നിന്നും മാമ്ബഴങ്ങള്‍ ആസ്വദിക്കാൻ കഴിയും. ‘മാംഗോ മാനിയ’യുടെ ഔദ്യോഗിക ഉദ്ഘാടനം ബൗഷർ ലുലു ഹൈപ്പർമാർക്കറ്റില്‍ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് നിർവഹിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, ലുലു എക്സിക്യൂട്ടീവുകള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. വൈവിധ്യമാർന്നതും പ്രഫഷണലുമായ രീതിയില്‍ ‘മാംഗോ മാനിയ’ ഒരുക്കിയ ലുലു അധികൃതരെ അംബാസഡർ അഭിനന്ദിച്ചു. മാമ്ബഴങ്ങളും മാമ്ബഴ ഉല്പന്നങ്ങളും മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാചക വിഭവങ്ങളും ഈ ഉത്സവത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് അംബാസഡർ പറഞ്ഞു.


ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70ാം വർഷം ആഘോഷിക്കുന്ന ഈ വേളയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക, വ്യാപാര ബന്ധങ്ങള്‍ വർധിപ്പിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വളരെ അധികം പ്രാധനാന്യമുണ്ടെന്ന് അംബാസഡർ പറഞ്ഞു.

പഞ്ചസാര കുഞ്ഞു മാമ്ബഴം മുതല്‍ വലിയ വലുപ്പത്തിലുള്ള ‘അമ്മിണി’ള്‍പ്പെടെ 100ലധികം മാമ്ബഴ ഇനങ്ങളാണ് ഈ വർഷത്തെ മാമ്ബഴ മാനിയയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധങ്ങളായ മാമ്ബഴങ്ങള്‍ ഒരു മേല്ക്കൂക്ക് കീഴില്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാനുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഈ പരിപാടി അടിവരയിടുന്നത്. മാമ്ബഴ ഉല്പനങ്ങളും വിഭവങ്ങളും കാമ്ബയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മാമ്ബഴ ബിരിയാണി, അച്ചാറുകള്‍, മാമ്ബഴ കേക്കുകള്‍, സ്മൂത്തികള്‍, ജാമുകള്‍, ജ്യൂസുകള്‍, ജെല്ലികള്‍ തുടങ്ങിയവ ലുലുവിന്റെ ഹോട്ട് ഫുഡ്, ബേക്കറി, മധുരപലഹാര കൗണ്ടറുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

ഇന്ത്യ, യമൻ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, കൊളംബിയ, ബ്രസീല്‍, ശ്രീലങ്ക, ഉഗാണ്ട, ഒമാനില്‍നിന്ന് പ്രാദേശികമായി വിളയിച്ചതുള്പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള മാമ്ബഴങ്ങളാണുള്ളത്. പഴമേളക്കപ്പുറത്തേക്ക് ഇതൊരു സമ്ബൂർണ മാമ്ബഴ ആഘോഷമാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ലോകമെമ്ബാടുമുള്ള മികച്ച ഇനങ്ങള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരുന്ന മാമ്ബഴ മാനിയ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേനല്‍ക്കാലത്തെ മികച്ച അനുഭവമായിരിക്കും.ചെലവ് കുറഞ്ഞ രീതിയില്‍ മികച്ച മാമ്ബഴങ്ങള്‍ വാങ്ങാനുള്ള നല്ല അവസരമാണിതെന്നും അദേഹം പറഞ്ഞു.

STORY HIGHLIGHTS:Mango mania has begun