പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ.

ഒമാൻ:മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ.
പി 5 പാർക്കിങ് ഏരിയയില്‍ ദീർഘകാലയളവില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർടസ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് യാത്രക്കാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനം.

ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോജിസ്റ്റിക്സ് ദിനാഘോഷത്തില്‍ മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാല്‍ ബിൻ ഹമദ് അല്‍ ബുസൈദി പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി, ഒമാൻ എയർപോർട്ട്സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും സുല്‍ത്താനേറ്റിലെ ലോജിസ്റ്റിക്സ് മേഖലയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു.


പാർക്കിംഗ് ഓഫറിന് പുറമേ, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ഷോപ്പിങ് അനുഭവം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ഒമാൻ എയർപോർട്ട്സ് അവതരിപ്പിച്ചു.


ഈത്തപ്പഴം, പരമ്ബരാഗത ഒമാനി മധുരപലഹാരങ്ങള്‍ തുടങ്ങിയ പ്രാദേശിക വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സൂഖ് ഒമാൻ’ സ്റ്റോർ ഇതിലൊന്നാണ്. വിവിധ ഓഫറുകളും കിഴിവുകളും ഇവിടെനിന്ന് ലഭിക്കും ഡ്യൂട്ടി ഫ്രീ മാർക്കറ്റില്‍ ഒരു പുതിയ ‘ഷോപ്പ് ആൻഡ് കളക്റ്റ്’ സേവനം ലഭ്യമാകും. ഇത് യാത്രക്കാർക്ക് അവരുടെ വിമാനത്തിന് മുമ്ബോ എത്തിച്ചേരുമ്ബോഴോ സൗകര്യപ്രദമായി ഓണ്‍ലൈനില്‍ ഷോപ്പുചെയ്യാനുള്ള സൗകര്യമുണ്ടാകും.

STORY HIGHLIGHTS:Oman Airports authorities have introduced parking facilities for one riyal per day.