Event

നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2025 കൊടിയിറങ്ങി.

മസ്‌കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2025 കൊടിയിറങ്ങി.

കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ  ആഗോളതലത്തിൽ  വിജയകരമായി ഏഴാമത്തെ വർഷത്തിൽ മുന്നോട്ട് സേവനം അനുഷ്ഠിച്ചു പോരുന്ന നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ ‘മഹർജാൻ ചാവക്കാട് 2025’ മെഗാ ഇവന്റ് അൽ ഖുവൈറിലെ എം.ഒ.ഇ. ഡിജി. ഓഡിറ്റോറിയത്തിൽ 2025 മെയ്‌ 9 ന് വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളോടെ അരങ്ങേറി.



നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ്‌ നരിയംപുള്ളിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് മുഖ്യ അതിഥിയായ ഹിലാൽ അൽ ബുസൈദി ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ഹമദ് അൽ  സജ്ജാലി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിത്സൺ ജോർജ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

മൺമറഞ്ഞ മുൻ സെക്രട്ടറി ഉണ്ണി ആർട്ട്സിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് തുടങ്ങിയ ചടങ്ങിൽ സെക്രട്ടറി ആഷിക്ക് മുഹമ്മദ്‌കുട്ടി വിശിഷ്ട അതിഥികളെയും സന്നിഹിതരായ മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തു.

കൂടാതെ സംഘടന സ്ഥാപകൻ ഷാഹുൽ വി.സി.കെ, ട്രഷറർ മുഹമ്മദ് യാസീൻ, രക്ഷാധികാരി മുഹമ്മദുണ്ണി,  വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ്, പ്രോഗ്രാം കോർഡിനേറ്റർ സുബിൻ സുധാകരൻ തുടങ്ങിയവർ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്‌  ഒമാൻ ചാപ്റ്റർ കഴിഞ്ഞ കാലങ്ങളിൽ ഒമാനിലും ചാവക്കാടുമായി നടത്തിയ സദുദ്യമങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസൽ വലിയകത്ത് നന്ദി അറിയിച്ചു നിഷ്മ സനോജും അഫ്സീന അഷ്‌റഫും പ്രോഗ്രാം നിയന്ത്രിച്ചു. 



32 വർഷം തുടർച്ചയായി രക്തദാനം നടത്തുകയും മറ്റ് ജീവ കാരുണ്യ പ്രവർത്തനത്തിനും ശ്രീ സുബ്രഹ്മണ്യനെയും, 15 വർഷത്തെ സാമൂഹിക സാംസ്കാരിക കാരുണ്യ സേവനത്തിന് മുഹമ്മദ് യാസീനെയും വേദിയിൽ വച്ച് ആദരിച്ചു. തുടർന്ന് നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളും മറ്റ് ഒമാനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് നടത്തിയ കലാപരിപാടികൾ “മഹർജാൻ ചാവക്കാട് 2025” വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉണർവേകി.


പരിപാടിയിൽ കേരള തനിമ നിലനിർത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ മസ്‌കറ്റ് പഞ്ചവാദ്യസംഘം നടത്തിയ പഞ്ചവാദ്യം, നവരസ മ്യൂസിക് ബാൻ്റിൻ്റെ ഗാനമേള, മെൻ്റലിസ്റ് സുജിത്തിൻ്റെ മെൻ്റലിസം. തിരുവാതിര കളി, കളരിപ്പയറ്റ്, ഭരതനാട്യം, നൃത്ത നൃത്യങ്ങൾ, ഗസൽ കൂടാതെ  മുൻ കാലങ്ങളിൽ ചർച്ചയായ ആവേശകരമായ ചക്ക ലേലവും കൂടി ആയപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർ ഉത്സവ ലഹരിയിലായിരുന്നു.


ഉത്സവത്തിന് മീഡിയ കോർഡിനേറ്റർമാരായ മൻസൂർ & രാജീവ് കൂടാതെ മറ്റു കമ്മിറ്റി ഭാരവാഹികളായ ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ, സനോജ്,  നസീർ ഒരുമനയൂർ, ഷാജീവൻ കെ ആർ, ബാബു ടി കെ, അബ്ദുൽ ഖാദർ,  മുഹമ്മദ്‌ അൻവർ, സലീം ഹമീദ്, ഗോവിന്ദൻ, ഫൈസൽ ആർ. എം,  ജോസ് സി. ജെ, സലീം പി.കെ, ഷഹീർ ഇത്തിക്കാട്ട്, ഷിഹാബുദീൻ അഹമ്മദ്, നിഹാദ് ഇല്ല്യാസ്, മൈമൂന കാദർ, ഗ്രീഷ്മ സുബിൻ, നീതു രാജീവ്, ഷെറീന അസീസ്, സരിത ഫൈസൽ, ഷാഹിന യാസീൻ, ഷഫീറ ആഷിക്ക്, സഫീന നസീർ, സമീറ മുഹമ്മദുണ്ണി, ജസ്‌ന മൻസൂർ, സുഫൈരിയ ഷിഹാബുദീൻ, മിസ്ന അസീസ്,  അർഷ ആഷിക്ക് എന്നിവർ നേതൃത്വം നൽകിയ ഉത്സവം കൊടിയിറങ്ങി.

STORY HIGHLIGHTS:Maharjan Chavakkad 2025, organized by the Oman Chapter of the people of Chavakkad, was launched.

Related Articles

Back to top button