News

ഷോപ്പിങ് കേന്ദ്രത്തില്‍ നിന്ന് മോഷണം നടത്തിയ അഞ്ച് പ്രവാസികളെ പിടികൂടി.

ഒമാൻ:മസ്കറ്റ് ഗവർണറേറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിങ് കേന്ദ്രത്തില്‍ നിന്ന് മോഷണം നടത്തിയ അഞ്ച് പ്രവാസികളെ പിടികൂടി.

അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഷോപ്പിങ് കേന്ദ്രത്തില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് മോഷ്ടിച്ചത്. റോയല്‍ ഒമാൻ പോലീസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.



ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എൻക്വയറീസ് ആൻഡ് ക്രമിനല്‍ ഇൻവസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പിടിയിലായവരില്‍ ബാക്കി നാലുപേർ ശ്രീലങ്കൻ വംശജരാണ്. മോഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റോയല്‍ ഒമാൻ പോലീസ് അറിയിച്ചു.

STORY HIGHLIGHTS:Five expatriates arrested for stealing from a shopping center.

Related Articles

Back to top button