News

ചൂടിന് ആശ്വാസം പകർന്ന് സുല്‍ത്താനേറ്റിലെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു.

ഒമാൻ:കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് സുല്‍ത്താനേറ്റിലെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. റുസ്താഖ്, സമാഈല്‍, സുഹാർ, ജബല്‍ ശംസ്, ഇബ്രി, ഖാബൂറ എന്നിവിടങ്ങളിലും ചില ഉള്‍പ്രദേശങ്ങളിലാണ് മഴ അനുഭവപ്പെട്ടത്.

പലയിടങ്ങളിലും കാറ്റിന്റെ അകമ്ബടിയോടെയായിരുന്നു മഴ. വാദികള്‍ നിറഞ്ഞൊഴുകി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സറാത്ത് ഇബ്രി പർവതത്തില്‍ ആലപ്പഴത്തോടൊപ്പമുള്ള മിതമായ മഴയാണ് ലഭിച്ചത്. വാദി ബനി ഗാഫിറില്‍ മലവെള്ളം ഇരമ്ബിയെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈകിട്ടോടെയാണ് പലയിടത്തും മഴ കനത്തത്. എന്നാല്‍, തലസ്ഥാന നഗരിയിലടക്കം മറ്റു പ്രദേശങ്ങളില്‍ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.

അതേസമയം ഒമാന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ തീരദേശ, പർവത പ്രദേശങ്ങളിലും ആല്‍ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ചവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചില സമയങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും അതോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.

STORY HIGHLIGHTS:Rain fell in various parts of the Sultanate, bringing relief from the heat.

Related Articles

Back to top button