Event

വേൾഡ് മലയാളി ഫെഡറഷൻ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മെയ്‌ 30 വെള്ളിയാഴ്ച്ച

വേൾഡ് മലയാളി ഫെഡറഷൻ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മെയ്‌ 30 വെള്ളിയാഴ്ച്ച

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറഷൻ ഒമാൻ കൗൺസിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വേൾഡ് മലയാളി ഫെഡറഷൻ ഒമാൻ കൗൺസിൽ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മെയ്‌ 30 വെള്ളിയാഴ്ച്ച രാവിലെ എട്ടുമണി മുതൽ രണ്ടുമണിവരെ മസ്‌കറ്റ് ബൗഷറിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ധേശപ്രകാരം രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും അതിനനുസരിച്ച് രക്തം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യവും മുൻനിർത്തിയാണ് വേൾഡ് മലയാളി ഫെഡറഷൻ ഒമാൻ കൗൺസിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ ബിജു മാത്യ 99075232, സുനിൽ: 99871660, ജോർജ്: 96783565, പത്മകുമാർ: 94566886, വിനോദ്: 99745815 എന്നിവരുമായി ബന്ധപ്പെടണമെന്ന് വേൾഡ് മലയാളി ഫെഡറഷൻ ഒമാൻ കൗൺസിൽ ബ്ലഡ് ഡൊണേഷൻ കോഓർഡിനേറ്റർ ബിജു മാത്യ അറിയിച്ചു.

STORY HIGHLIGHTS:Blood donation camp organized by World Malayali Federation on Friday, May 30

Related Articles

Back to top button