കൊടും ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾക്ക് തണലായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ

കൊടും ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾക്ക് തണലായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ
മസ്കറ്റ്: കൊടും ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾക്ക് തണലായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും കടുത്ത ചൂടിൽ ജോലി ചെയ്യുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച 20/06/2025) ദാഹജലം, ശീതള പാനീയം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്ത് തുടക്കം കുറിച്ചു.


ഈ വർഷത്തെ ആദ്യ ദിവസമായ ഇന്ന് മസ്കറ്റ് ഹിൽസിലെ L&T യുടെ സൈറ്റിൽ അധ്യക്ഷൻ മനോജിന്റെ നേതൃത്വത്തിൽ സെക്രട്ടറി ആഷിക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ഷാജീവൻ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ മറ്റ് കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യൻ, ഫൈസൽ, ബാബു, രാജീവ്, ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.

ഇന്നത്തെ സൈറ്റിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. ചടങ്ങിൽ ഭാഗഭാക്കായ എല്ലാ അംഗങ്ങൾക്കും, ഇന്നത്തെ ദാഹജലം, ശീതള പാനീയം, ലഘുഭക്ഷണം മുതലായവ സ്പോൺസർ ചെയ്ത മുഹമ്മദുണ്ണി അൽനമാനി കർഗോക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

STORY HIGHLIGHTS:We, the people of Chavakkattu, are a global friendship group, Oman Chapter, providing shade for expatriates working in the scorching heat.