News

ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ചാള്‍സ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ:ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സെയ്ദ് യുണൈറ്റഡ് കിംഗ്ഡം രാജാവ് ചാള്‍സ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി.

ബ്രിട്ടനിലേക്കുള്ള സുല്‍ത്താന്റെ സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് വിൻഡ്‌സർ കാസിലില്‍ വെച്ച്‌ ഈ കൂടിക്കാഴ്ച നടന്നത്.



ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചർച്ച ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ക്കും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും അനുസൃതമായി ബന്ധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശികവും അന്തർദേശീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകള്‍ കൈമാറി. ഒമാനും ബ്രിട്ടനും തമ്മില്‍ ദീർഘകാലമായി നിലനില്‍ക്കുന്ന ഉറ്റബന്ധം ഈ കൂടിക്കാഴ്ചയിലൂടെ കൂടുതല്‍ ദൃഢമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവായ ശേഷം ചാള്‍സ് മൂന്നാമൻ പലതവണ ഒമാൻ സന്ദർശിച്ചിട്ടുണ്ട്. 2023-ല്‍ സുല്‍ത്താൻ ഹൈതം അദ്ദേഹത്തിന്റെ കിരീടധാരണത്തിന് ലണ്ടനില്‍ എത്തിയിരുന്നു.

STORY HIGHLIGHTS:Sultan of Oman Haitham bin Tariq meets with King Charles III

Related Articles

Back to top button