News

നിസ്‍വയില്‍ വാഹനാപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, ഒമ്ബത് പേര്‍ക്ക് പരിക്ക്

ഒമാൻ:നിസ്‍വ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഒമ്ബത് പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ നിസ്‌വ ആശുപത്രിയില്‍ എത്തിച്ചതായി ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവിസസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണങ്ങളും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.

STORY HIGHLIGHTS:Vehicle accident in Nizwa; One person dies, nine injured

Related Articles

Back to top button