ഇ-സ്കൂട്ടറുകളില്‍ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സംവിധാനം ഒരുക്കുമെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു

ഒമാനില്‍ ഇ-സ്കൂട്ടറുകളില്‍ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സംവിധാനം ഒരുക്കുമെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
ഇ-സ്കൂട്ടറുകളില്‍ യാത്ര ചെയ്യുന്നവർ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദി ആയ ഇ-സ്കൂട്ടർ ഡ്രൈവർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇ-സ്കൂട്ടറുകളില്‍ യാത്ര ചെയ്യുമ്ബോള്‍ സുരക്ഷക്കായി ധരിക്കേണ്ട ഹെല്‍മെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ ഉപയോഗിക്കാതെയാണ് പലരും യാത്ര ചെയ്യുന്നതെന്നും പ്രായപൂർത്തിയാകാത്തവർ ഇ-സ്‌കൂട്ടറുകളുമായി റോഡിലിറങ്ങുന്നത് വലിയ സുരക്ഷാ ഭീഷണി ഉണ്ടാകുന്നതായും ഒമാൻ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങള്‍ അനുസരിച്ച് മാത്രം ഇ-സ്കൂട്ടറുകള്‍ ഓടിക്കണമെന്ന് ഒമാൻ പൊലീസ് അധികൃതർ പറഞ്ഞു.
നിലവില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് മോണിറ്ററിങ് സിസ്റ്റത്തില്‍ ഇലക്‌ട്രിക് സ്കൂട്ടർ യാത്രക്കാരെ ഉള്‍പ്പെടുത്തും.ഇതിനായി സാങ്കേതിക വിദ്യയില്‍ പ്രത്യേക മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.
റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് ഈ നടപടികള്‍ സ്വീകരിക്കുന്നത് എന്നും ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും റോയല്‍ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.
STORY HIGHLIGHTS:Royal Oman Police announced that a special camera system will be installed to monitor those traveling on e-scooters.