News

ഗ്രേസ് പിരീഡ് അവസാനിക്കുന്നു, ശേഷം വന്‍ പിഴ ഒടുക്കേണ്ടി വരും

നിയമ ലംഘകര്‍ക്കും വിസ കാലാവധി പൂര്‍ത്തിയായവര്‍ക്കും രേഖകള്‍ ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും.

കാലാവധി കഴിഞ്ഞാല്‍ ഇളവുകള്‍ നല്‍കില്ല. ഉയര്‍ന്ന പിഴ ചുമത്തുകയും നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. രേഖകള്‍ ശരിയാക്കി ഒമാനില്‍ തുടരുകയോ അല്ലെങ്കില്‍ നിയമപരമായി രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമണിത്.



തൊഴിലാളികള്‍, തൊഴില്‍ ഉടമകള്‍ എന്നിവര്‍ക്ക് രേഖകള്‍ നിയമപരമാക്കാം. തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാകും നടപടികള്‍. പ്രവാസികള്‍ക്ക് താമസ രേഖ ശരിയാക്കാനും ജോലി മാറുന്നതിനും ഇപ്പോള്‍ സാധ്യമാണ്. ജൂലൈ 31ന് ശേഷം രേഖകള്‍ നിയമപരമാക്കിയില്ലെങ്കില്‍ ഓരോ ദിവസത്തെ അധിക താമസത്തിന് പിഴ ഒടുക്കേണ്ടി വരും. നാടുകടത്തിലും യാത്രാ നിരോധനവും ചുമത്തുകയും ചെയ്യും.

രേഖകള്‍ നിയമപരമാക്കി ഒമാനില്‍ തുടരുകയോ രാജ്യം വിട്ടുപോകുകയോ ആകാം. തൊഴില്‍ മന്ത്രാലയം വഴിയാണ് നടപടികള്‍ മുന്നോട്ട് നീക്കണ്ടത്. അപേക്ഷകള്‍ നല്‍കിയാല്‍ ഒരാഴ്ച്ചയ്ക്കകം രേഖകള്‍ ശരിയാകും. പിഴ ഒടുക്കേണ്ടി വരില്ല. അതേസമയം, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ല എന്ന് ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങിയ ഗ്രേസ് പിരീഡ് ആണ് ജൂലൈ 31ന് അവസാനിക്കുന്നത്.

തൊഴിലാളികള്‍ നിയമം ലംഘിച്ച്‌ ഒമാനില്‍ തുടരുന്നുണ്ടെങ്കില്‍ തൊഴില്‍ ഉടമയ്ക്ക് തൊഴില്‍ മന്ത്രാലയം വഴി നടപടികള്‍ സ്വീകരിക്കാം. പിഴ ഒടുക്കാതെ കമ്ബനികള്‍ക്കും തൊഴിലാളിക്കും നടപടികള്‍ പൂര്‍ത്തിയാക്കാം. നിരവധി പേര്‍ ഗ്രേസ് പിരീഡ് അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എത്ര പേരാണ് രേഖകള്‍ നിയമപരമാക്കിയത് എന്ന കണക്ക് ജൂലൈ 31ന് ശേഷം അധികൃതര്‍ പുറത്തുവിടും.

STORY HIGHLIGHTS:The grace period is ending, and then you will have to pay a huge fine.

Related Articles

Back to top button