News

ഒമാനില്‍ ഭീമന്‍ തിമിംഗലം തീരത്തടിഞ്ഞു

ഒമാന്റെ കിഴക്കൻ തീരത്തുള്ള അല്‍ അഷ്ഖര ബീച്ചില്‍ ഭീമൻ തിമിംഗലം ചത്തനിലയില്‍ കണ്ടെത്തി. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

തിമിംഗലത്തിന്റെ ശരീരത്തിന് ചുറ്റും വലകള്‍ ചുറ്റിക്കിടന്നതിനാല്‍ ചലനവും ശ്വസനവും തടസ്സപ്പെട്ടതായി കണ്ടെത്തി.

സമുദ്ര മാലിന്യങ്ങള്‍, പ്രത്യേകിച്ച്‌ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകള്‍, സമുദ്രജീവികള്‍ക്ക് വലിയ ഭീഷണിയാണെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി. കടലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.



കഴിഞ്ഞ വർഷം യുഎഇ തീരങ്ങളില്‍ അടിഞ്ഞ തിമിംഗലങ്ങളെക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങളില്‍ കുടുങ്ങല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരീരത്തിനകത്ത് കടക്കല്‍, കപ്പലുകളുമായുള്ള കൂട്ടിയിടി എന്നിവ തിമിംഗലങ്ങളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. 2024 ഡിസംബറില്‍, ഫുജൈറ തുറമുഖത്തിന് സമീപം കണ്ടെത്തിയ ബ്രൈഡ്സ് ഇനത്തില്‍പ്പെട്ട ഒരു തിമിംഗലത്തെ ഫുജൈറ പരിസ്ഥിതി അതോറിറ്റി ചികിത്സിച്ച്‌ കടലിലേക്ക് തന്നെ തിരിച്ച്‌ അയച്ചിരുന്നു.

STORY HIGHLIGHTS:Giant whale washes ashore in Oman

Related Articles

Back to top button