News

സുഹാറിനെയും അബുദബിയെയും ബന്ധിപ്പിക്കുന്ന ആദ്യ റെയില്‍വെ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.

സുഹാറിനെയും യു എ ഇ തലസ്ഥാനമായ അബുദബിയെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ റെയില്‍വെ ലൈനിന്റെ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു.

ഹഫിത് റെയില്‍ എന്ന പേരിലുളള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒമാനില്‍ നിന്ന് യു എ ഇയിലേക്കുള്ള യാത്രസമയം വലിയ തോതില്‍ കുറയും.



പൊതു ഗാതാഗത രംഗത്ത് വിപ്ലവകരാമായ മറ്റത്തിന് തുടക്കം കുറിക്കുന്നതാണ് ഒമാന്റെ ഹഫിത് റെയില്‍ പദ്ധതി.

സുഹാറിനെയും അബുദാബിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ഒരു ദശലക്ഷത്തിലധികം മാന്‍ഹവറുകള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റെയില്‍വേ ലൈനിന് താഴ്ഭാഗത്തു കുടി വെള്ളം ഒഴുകുന്ന ചാലുകളുടെ നിര്‍മാണം ഉള്‍പ്പെടെയാണ് പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഭാരമേറിയ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്‌ റെയല്‍വേ ട്രാക്കുകള്‍ക്കായി നിലമൊരുക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം തുടരുന്നു.

ഒമാന്‍ റെയില്‍, ഇത്തിഹാദ് റെയില്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് ‘ഹഫിത് റെയില്‍’ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ ചുമതല. 34മീറ്റര്‍ ഉയരമുള്ള ആറ് പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 100 മിനിറ്റുകൊണ്ട് സുഹാറില്‍ നിന്ന് അബുദബിയില്‍ എത്തിച്ചേരാനാകും.

താമസവാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍, ഒമാനും യു എ ഇയും തമ്മിലുള്ള സാമുഹികവും കുടുംബപരവുമായ ഐക്യം വളര്‍ത്തുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയിലും വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ നിര്‍ണയിച്ച പ്രകാരമുള്ള നിലവാരവും സമയക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൃത്യമായ നിരീക്ഷണവും വിലയിരുത്തലും തുടരുന്നതായി ഹഫിത് റെയില്‍ സിവില്‍ ഡിസൈന്‍ മാനേജര്‍ മാശാ ഈല്‍ അല്‍ബഹ്രി പറഞ്ഞു. നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധന ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നതായും അവര്‍ വ്യക്തമാക്കി.

STORY HIGHLIGHTS:The first railway connecting Suhar and Abu Dhabi; construction work is progressing rapidly.

Related Articles

Back to top button