EventEvents

മലയാളി വീട്ടമ്മമാരുടെ കൂട്ടായ്‌മയായ മലയാളി മോംസ് മിഡില്‍ ഈസ്റ്റ് ഒമാൻ ഓണാഘോഷം സംഘടിപ്പിച്ചു.

മലയാളി വീട്ടമ്മമാരുടെ കൂട്ടായ്‌മയായ മലയാളി മോംസ് മിഡില്‍ ഈസ്റ്റ് ഒമാൻ ഓണാഘോഷം സംഘടിപ്പിച്ചു.

മസ്കറ്റിലെ സിബ് ഫുഡ്‌ലാൻഡ് ഹാളിൽ നടന്ന ആഘോഷത്പരിപാടികളുടെ ഭാഗമായി നിരവധി കലാപരിപാടികള്‍ അരങ്ങേറി. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു നിന്ന പരിപാടിയില്‍ 140 പ്രവാസി വീട്ടമ്മമാർ പങ്കെടുത്തു. തിരുവാതിര കളിയും, ഓണപാട്ടുകളും വിവിധ നൃത്ത പരിപാടികളും ആഘോഷങ്ങൾക്കു മാറ്റു കൂട്ടി.ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

കണ്‍വീനര്‍ മോണാ മുഹമ്മദ്, സിന്ധു സോമന്‍, സ്മിത നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരുടെ കൂട്ടായ്മയാണ് മലയാളി മമ്‌സ് മിഡില്‍ ഈസ്റ്റ്. സ്ത്രീകളില്‍ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു ഭാരവാഹികള്‍ പറഞ്ഞു. എംഎംഎംഇ ഒമാന്‍ എന്നു ഫെയ്സ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് ഈ ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു

STORY HIGHLIGHTS:Malayali Moms Middle East Oman, a group of Malayali housewives, organized Onam celebrations.

Related Articles

Back to top button