News

കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധ; പ്രവാസി വനിത ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് ഒമാനില്‍ രണ്ടുപേർ മരിച്ചു. യുറാനസ് സ്റ്റാർ എന്ന ബ്രാൻഡിന്റെ വെള്ളത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായത്.

വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം. ഒമാനി പൗരനും ഒരു പ്രവാസി സ്‌ത്രീയുമാണ് മരിച്ചത്.

ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്‌ത മലിനമായ കുപ്പിവെള്ളത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് കണ്ടെത്തി. ലബോറട്ടറി പരിശോധനയില്‍ വെള്ളത്തില്‍ ദോഷകരമായ വസ്‌തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. വിഷബാധയ്‌ക്ക് കാരണമായ ബ്രാൻഡ് പ്രാദേശിക വിപണികളില്‍ നിന്ന് ഉടൻ പിൻവലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതല്‍ നടപടികള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇറാനില്‍ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി ഒമാൻ സർക്കാർ നിരോധിച്ചു.

സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ മറ്റ് വസ്‌തുക്കളോ വിപണിയിലുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അധികാരികള്‍ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

STORY HIGHLIGHTS:Two people, including an expatriate woman, die of poisoning from bottled water

Related Articles

Back to top button