EventEvents

മസ്കറ്റ് കലോത്സവത്തിന് ആവേശകരമായ സമാപനം



സീബ് : മസ്കറ്റ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 26,27,28  തീയതികളിലായി സീബ് റാമീ ഡ്രീം റിസോർട്ടിലെ മൂന്ന് വേദികളായി നടന്ന മസ്കറ്റ് കലോത്സവം 2025ന് ആവേശകരമായ സമാപനം.

പ്രശസ്ത സിനിമ സീരിയൽ നടിയും കേരള സംസ്ഥാന യൂത്ത്ഫെസ്റ്റിഫൽ മുൻ കലാതിലകവുമായ ശ്രീമതി അമ്പിളി ദേവി ഉദ്ഘാടനം ചെയ്ത മസ്കറ്റ് കലോത്സവം ഒമാനിലെ പ്രവാസികളായ കലാകാരികൾക്ക് ഒരു നവ്യാനുഭവം സമ്മാനിച്ചുകൊണ്ടാണ് സമാപിച്ചത്.

മുപ്പതിലധികം മത്സരഇനങ്ങളിലായി മുന്നൂറിലധികം മത്സരാർത്ഥികളാണ് മൂന്നു ദിവസം നീണ്ടു നിന്ന കലോത്സവത്തിൽ പങ്കെടുത്തത്. കലോത്സവത്തിൻ്റെ ഏറ്റവും വലിയ സവിശേഷത വിധിനിർണ്ണയത്തിനായി എത്തിയ വിധികർത്താക്കൾ തന്നെയായിരുന്നു.

നൃത്തമത്സരത്തിനായി കേരളത്തിലെ പ്രശസ്തരായ ഡോ. ആർ .അൽ. വി.രാമകൃഷ്ണൻ, കലാമണ്ഡലം ജയ ആനന്ദ്, കലാമണ്ഡലം ഷീബ രാജേഷ് ,ബിജു സേവ്യർ, മഞ്ജു വി നായർ, ശ്രുതി ജയൻ,ദീപ കർത്ത എന്നിവരും സംഗീത മത്സരങ്ങൾക്കായി പ്രശസ്ത സിനിമാപിന്നണി ഗായകരായ രാജേഷ് വിജയ്, അഖില ആനന്ദ്, പ്രീത വാര്യർ എന്നിവരുമായിരുന്നു.



സമാനതകളില്ലാത്ത കലാമത്സരങ്ങൾക്കാണ് മൂന്നു ദിവസം സീബ് റാമീ ഡ്രീം റിസോർട്ട് സാക്ഷ്യം വഹിച്ചത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കു ശേഷം കേരളത്തിലെ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി കാണാറുള്ള വീറും വാശി യോടെയുമാണ് ഒമാനിലെ വിവിധഭാഗങ്ങളിലെ കലാകാരികൾ മത്സരിച്ചത്.

ആവേശം അലതല്ലിയ കലോത്സവത്തിൻ്റെ സമാപനചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് ഒമാനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ. ജി. വി. ശ്രീനിവാസ് ആയിരുന്നു. ഒമാനിലെ പ്രശസ്ത സിനിമ സംവിധായകൻ ഡോ. ഹുമൈദ് ബിൻ
സൈദ് അൽ അമറിയും, സിനിമ സീരിയൽ നടിയും മുൻ കലാതിലകവുമായ ശ്രീമതി അമ്പിളി ദേവിയും വിശിഷ്ടാതിഥിയായിരുന്നു.



മത്സരത്തിൽ പങ്കെടുത്ത് കൂടുതൽ പോയൻ്റ് നേടിയ കാലാകാരികൾക്കും കലാകാരന്മാർക്കും കലാതിലകം, കലാപ്രതിഭ പുരസ്കാരവും വേദിയിൽ സമ്മാനിച്ചു.സബ്ജജൂനിയർ വിഭാഗത്തിൽ ഗിരിനന്ദഷാജി കലാതിലകപ്പട്ടം സ്വന്തമാക്കിയപ്പോൾ, ജൂനിയർ വിഭാഗത്തിൽദിയ.ആർ. നായർ കലാതിലകപ്പട്ട വും, സയൻ സന്ദേഷ് കലാപ്രതിഭാപട്ടവും കരസ്ഥമാക്കി.

സീനിയർ വിഭാഗ ത്തിൽ ആർദ്രനന്ദ പത്മേഷ് കലാതിലകപ്പട്ടവും വാസുദേവ് ജിനേഷ് കലാപ്രതിഭാപ്പട്ടവും കരസ്ഥമാക്കി. മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുമാരി അവന്തിക സനിതസുധീർ കലാതിലകപ്പട്ടത്തിന് അർഹയായി. സംഘാടന മികവിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ട കലോത്സവത്തിനു ശേഷം നക്ഷത്രരാവ് എന്ന മെഗാഷോയും അവതരിപ്പിക്കപ്പെട്ടു.

ശ്രീമതി അമ്പിളി ദേവിയും സംഘവും അവതരിപ്പിച്ച നൃത്തങ്ങളും ലക്ഷ്മ്‌മി ജയൻ, രാജേഷ് വിജയ്, അഖില ആനന്ദ് എന്നിവരുടെ ഗാനങ്ങളും നക്ഷത്രരാവിനെ മനോഹരമാക്കി. തുടർന്നുള്ള വർഷങ്ങളിലും മസ്കറ്റ് കലോത്സവം അതി ഗംഭീരമായി തന്നെ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് തങ്ങളെന്ന് മസ്കറ്റ് കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

Story Highlights:Muscat Arts Festival concludes with an exciting conclusion

Related Articles

Back to top button