News

ഒമാനിലെ റുസ്താഖില്‍ വാഹനാപകടം; മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാല് മരണം

റുസ്താഖിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്സല്‍ (40) ആണ് മരിച്ച മലയാളി.

മരിച്ച മറ്റ് മൂന്ന് പേർ ഒമാൻ സ്വദേശികളാണ്. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവർ റുസ്താഖ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഫ്സലിന്റെ മരണവാർത്തയറിഞ്ഞ പ്രവാസി സമൂഹവും ജന്മനാടും വലിയ ഞെട്ടലിലാണ്.

Story Highlights:Four killed in road accident in Rustaq, Oman, including a native of Malappuram

Related Articles

Back to top button