താമസ കെട്ടിടങ്ങൾക്ക് സമീപത്ത് മരം നടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറ ത്തിറക്കി മസ്കത്ത് ഗവർണറേറ്റ്.

ഒമാൻ:താമസ കെട്ടിടങ്ങൾക്ക് സമീപത്ത് റെസിഡൻഷ്യൽ പ്ലോട്ടുകളിലും പരിസരങ്ങളിലും മരം നടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറ ത്തിറക്കി മസ്കത്ത് ഗവർണറേറ്റ്. മാനദണ്ഡങ്ങൾ ലംഘക്കുന്നത് ശിക്ഷാർഹമാണ്. പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് ഇടവരുത്തുമെന്നും നഗരസഭ മുന്നറിയിപ്പിൽ വ്യക്തമാക്കി.

റെസിഡൻഷ്യൽ അതിർത്തിക്ക് പുറത്ത് മരങ്ങൾ നടുന്നതിന് പെർമിറ്റ് ആവശ്യമാണെന്നും അനധികൃതമായി മരം നടുന്നവരിൽ നിന്ന് 100 റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴ ഈടാക്കുമെന്നും നഗരസഭ അറിയിച്ചു. ഇത്തരം മര ങ്ങൾ അധികൃതർ നിർബന്ധ മായും നീക്കം ചെയ്യുമെന്നും താമസക്കാർക്ക് നഗരസഭ മു ന്നറിയിപ്പ് നൽകി..
പച്ചപ്പ് കൊണ്ട് ചുറ്റുപാടുകൾ മനോഹരമാക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ അവരുടെ പ്ലോട്ടിന് പുറത്ത് ഏതെങ്കിലും മരം നടുന്നതിന് പെർമിറ്റിന് അപേക്ഷിക്കണം.
പെർമിറ്റിന് 50 റിയാൽ സേവന നിരക്ക് ഈടാക്കും. മരങ്ങൾ നിയമപരമായും സുരക്ഷിതമായും തടസ്സമില്ലാതെയും നടുന്നുവെന്ന് ഉറപ്പുവരു ത്തുകയാണ് പെർമിറ്റ് നിർബന്ധമാക്കിയതിലൂടെ ലക്ഷ്യ മിടുന്നത്.

മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ സനദ് സർവീസ് സെന്റർ വഴി അപേക്ഷിക്കാം.
സ്ട്രീറ്റിൽ നിന്ന് മൂന്ന് മീറ്റർ വിട്ടാകണം മരം നടുന്നത്. നടപ്പാതകളിൽ നിന്നും താമസ കെട്ടിടങ്ങളുടെ അതിർത്തികളിൽ നിന്നും 0.5 മീറ്റർ അകല ത്തിലാകണം. ഇൻഫ്രാസ്ട്രെ ക്ചറിനെ ബാധിക്കാത്ത നിലയിൽ മരത്തിന്റെ വേരുകൾ ഇറങ്ങുന്നതിന് സൗകര്യമുണ്ടാകണം.
വാഹനങ്ങൾ പ്രവേശിക്കുന്ന വഴികൾ, പൊതു, അടി സ്ഥാനങ്ങൾക്ക് സംവിധാനങ്ങൾക്ക് സമീപം, ഇലക്ട്രിക്കൽ കോംപ്ലക്സുകൾക്ക് അരികിൽ എന്നിവിടങ്ങളിൽ മരം നടാൻ പാടില്ലെന്നും മസ്കത്ത് നഗരഭ മുന്നറിയിപ്പിൽ പറയുന്നു.

STORY HIGHLIGHTS:Muscat Governorate has issued guidelines for planting trees near residential buildings.
