ഒമാൻ-യുഎഇ ഹഫീത്ത് റെയില്‍വേ പാതയുടെ നിര്‍മ്മാണം അതിവേഗത്തില്‍

ഒമാൻ:ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ പദ്ധതിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതായി ഹഫീത്ത് റെയില്‍ അധികൃതർ അറിയിച്ചു.

റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തികളാണ് പുരോഗമിക്കുന്നത് . റെയില്‍ പാതയ്ക്കായി നിലം ഒരുക്കുന്ന ജോലികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോയും അധികൃതർ സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.


303 കിലോമീറ്ററാണ് പദ്ധതിയുടെ ദൈർഖ്യം.ഒമാനിലെ വടക്കൻ ബാത്തിന ഗവര്ണറേറ്റിലെ സോഹാറിനെയും യുഎഇയിലെ അബൂദബി എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 300 കോടി യുഎസ് ഡോളറാണ് ചെലവ്.

യാത്രക്കാർക്കും ചരക്കു ഗതാഗതത്തിനുമായുള്ള പദ്ധതിയില്‍ 34 മീറ്റർ വരെ ഉയരമുള്ള 60 പാലങ്ങളും 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും ഉള്‍പ്പെടുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സോഹാറിനും അബൂദബിക്കും ഇടയിലുള്ള യാത്രാ സമയം 100 മിനിറ്റായി ചുരുങ്ങും.


പാസഞ്ചർ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റർ വരെയും ചരക്ക് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റർ വരെയുമാണ് വേഗത നിസ്ചയിച്ചിട്ടുള്ളത്.
STORY HIGHLIGHTS:Construction of Oman-UAE Hafeet railway line at a rapid pace