News

കടലില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു.

ഒമാൻ:ഒമാനിലെ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലുള്ള ഖാബുറ ബീച്ചില്‍ നീന്തുന്നതിനിടെയാണ് സംഭവം.

ഏഴും പത്തും വയസ്സുള്ള വഖാസ് അല്‍ ഫർസി, ഫാരിസ് അല്‍ ഫർസി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കോസ്റ്റ് ഗാർഡ് വിഭാഗവും പൗരന്മാരും ചേർന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാൻ പോലീസ് റിപ്പോർട്ട് ചെയ്തു.



കുട്ടികള്‍ കടലിലോ വാദികളിലോ നീന്തുമ്ബോള്‍ ശ്രദ്ധ പുലർത്തണമെന്ന് രക്ഷിതാക്കള്‍ക്ക് കർശനമായ മുന്നറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ഒമാനില്‍ കുട്ടികള്‍ക്കിടയില്‍ മുങ്ങിമരണ കേസുകള്‍ വർധിക്കുകയാണ്. മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് നീന്താൻ വിടാറുണ്ട്. അതിനാല്‍ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി നിരവധി കാമ്ബയിനുകള്‍ അധികൃതർ നടത്തിവരുന്നുണ്ട്.

STORY HIGHLIGHTS:The brothers drowned while swimming in the sea,

Related Articles

Back to top button