Event

എസ്‌എൻഡിപി ഒമാൻ യൂണിയൻ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു

എസ്‌എൻഡിപി ഒമാൻ യൂണിയൻ അല്‍ ഹൈയിലുള്ള അപ്പോളോ ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു. ജൂലൈ 26 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ നീണ്ട രക്തംദാന ക്യാമ്ബില്‍ 69-ഓളം പേർ രക്തം നല്‍കി.

എസ്‌എൻഡിപി ഒമാൻ യൂണിയന്റെ വിവിധ ശാഖകളില്‍നിന്നുള്ള അംഗങ്ങളും സ്വദേശികളുമടക്കം നിരവധിപേർ പങ്കെടുത്തു. എസ്‌എൻഡിപി ഒമാൻ യൂണിയൻ ഭാരവാഹികളായ ചെയർമാൻ എല്‍. രാജേന്ദ്രൻ, കണ്‍വീനർ ജി. രാജേഷ്, കോർ കമ്മിറ്റി മെമ്ബർ ടി.എസ് വസന്തകുമാർ, ബി. ഹർഷകുമാർ, കെ.ആർ. റിനേഷ് എന്നിവരും വിവിധ ശാഖകളില്‍ നിന്നുള്ള ഭാരവാഹികളും രക്തദാന ക്യാമ്ബിന് നേതൃത്വം നല്‍കി. ശനിയാഴ്ച നടന്ന രക്തദാന ക്യാമ്ബില്‍ സഹകരിച്ച എല്ലാവർക്കും എസ്‌എൻഡിപി ഒമാൻ യൂണിയൻ ഭാരവാഹികളും അപ്പോളോ ഹോസ്പിറ്റല്‍സ് അധികൃതരും കഒമാൻ ബ്ലഡ് ബാങ്ക് അധികൃതരും നന്ദി അറിയിച്ചു.

STORY HIGHLIGHTS:SNDP Oman Union organizes blood donation camp

Related Articles

Back to top button