Event

മസ്കറ്റിൽ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

മസ്കറ്റ് : 
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും അനുകരണീയമായ മാതൃക ജീവിതം കൊണ്ട് സമർപ്പിച്ച മഹാനായിരുന്നു ശിഹാബ്  തങ്ങളെന്ന് മസ്കറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ അനുസ്മരിച്ചു.

മൊബെല കൂട്ടുകറി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച സംഗമം പ്രസിഡന്റ് പി എ വി അബൂബക്കറിന്റെ ആദ്യക്ഷതയിൽ മൊബെല ഏരിയ യാകൂബ് തിരൂർ ഉത്ഘാടനം ചെയ്തു.



മുഹമ്മദ് കാക്കൂൽ, ജാഫർ ചിറ്റാരിപ്പറമ്പ, നസൂർ ചപ്പാരപ്പടവ്, സാദിക് കുറുവ, അമീർ കണ്ണാടിപ്പറമ്പ, ഇസ്മായിൽ പുന്നോൽ റഫീക്ക് ശ്രീകണ്ഠപുരം,സാദിക് മത്ര,താജുദ്ധീൻ പള്ളിക്കര,മൊയ്‌ദു തളിപ്പറമ്പ,റഷീദ് ഹാജി നിസ് വ, ഫാസിൽ റൂവി, സമീർ ധർമടം, സഫീർ മൊബെല തുടങ്ങിയവർ പ്രസംഗിച്ചു.



മുഹമ്മദ് ബയാനി പ്രാർത്ഥന നിർവാഹിച്ചു.ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും  ട്രഷറർ എൻ എ എം ഫാറൂഖ് നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:KMCC Kannur District Committee Shihab remembered them in Muscat

Related Articles

Back to top button