മഞ്ഞപ്പട ഒമാന്റെ ഫുട്ബോൾ ടൂർണമെന്റും ഫാമിലി ഫൺ ഡേയും ഒക്ടോബർ 10ന്

മഞ്ഞപ്പട ഒമാന്റെ ഫുട്ബോൾ ടൂർണമെന്റും ഫാമിലി ഫൺ ഡേയും ഒക്ടോബർ 10ന്
മസ്കറ്റ്: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാൻ ഘടകം സംഘടിപ്പിക്കുന്ന “ഫ്രെണ്ടി മഞ്ഞപ്പട സൂപ്പർ കപ്പ് സീസൺ 3”യും ഫാമിലി ഫൺ ഡേയും ഒക്ടോബർ 10-ന് വൈകിട്ട് 4.30 മുതൽ മസ്കറ്റ് മബെലയിലെ മാൾ ഓഫ് മസ്കറ്റിന് പിൻഭാഗത്തുള്ള അൽ ഷാദി ടർഫിൽ അരങ്ങേറും.

ഒമാനിലെ പ്രമുഖ പതിനാറ് പ്രവാസി ഫുട്ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന ഈ മെഗാ ടൂർണമെന്റും ഫാമിലി ആഘോഷവും ഫുട്ബോൾ താരങ്ങൾക്കും പ്രേക്ഷകർക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
🎁 ഒമാനിൽ സമ്മാനത്തിന്റെ സന്തോഷം പങ്കിടുന്ന ഒരു മലയാളി വനിത‼️
സെവെൻസ് ഫുട്ബോളിന്റെ ആവേശത്തോടൊപ്പം, സ്ത്രീകളും കുട്ടികളും പങ്കാളികളാകുന്ന ഫാമിലി ഫൺ ഡേയിൽ നിരവധി രസകരമായ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് മസ്കറ്റ്യും മഞ്ഞപ്പട ലേഡീസ് വിങ്യും ചേർന്നാണ് ഫൺ ഡേ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിലെ ഗാലറിയിൽ കാണുന്ന ആവേശം ഇപ്പോൾ ഒമാനിലെ പ്രവാസി സമൂഹത്തിനായി പുനരാവിഷ്കരിക്കുകയെന്നതാണ് മഞ്ഞപ്പട ഒമാന്റെ ലക്ഷ്യം.
മഞ്ഞപ്പട ഒമാൻ ഘടകത്തിന്റെ പ്രസിഡന്റായി സുജേഷ് ചേലോറയും, സെക്രട്ടറിയായി ബിബി പാലായും പ്രവർത്തിക്കുന്നു. ടൂർണമെന്റ് കമ്മിറ്റിയുടെ ചെയർമാനായി യാസർ കൊച്ചാലുംമൂടിനെയും കൺവീനറായി പ്രശാന്തിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ഒമാനിലെ ഫുട്ബോൾ പ്രേമികളും കുടുംബങ്ങളും ഒക്ടോബർ 10-ന് വൈകിട്ട് അൽ ഷാദി ടർഫിലേക്ക് ആവേശത്തോടെ ഒഴുകിയെത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ടൂർണമെന്റിന്റെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി പ്രകാശനവും ഒക്ടോബർ 6-ന് ക്യൂമിൻസ് കാറ്ററിംഗിൽ പ്രൗഡഗംഭീരമായി നടന്നു. വിന്നേഴ്സ്, റണ്ണേഴ്സ് അടക്കം മുൻനിര ടീമുകൾക്കും വ്യക്തിഗത മികവ് പുലർത്തുന്ന താരങ്ങൾക്കും ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും.
മസ്കറ്റിലെ പ്രവാസി ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്ന ഈ ടൂർണമെന്റിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളെയും കുടുംബങ്ങളെയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.


STORY HIGHLIGHTS:Oman’s Yellow Corps Football Tournament and Family Fun Day on October 10th
