News

മയക്കുമരുന്ന് സംഘാംഗത്തെ ഒമാന്‍ പൊലിസ് അറസ്റ്റ്‌ചെയ്തു

രാജ്യത്തേക്ക് ഗണ്യമായ അളവില് മയക്കുമരുന്ന് കടത്താന് ശ്രമിക്കുന്നതിനിടെ ഷിനാസ് വിലായത്തില് നിന്നും ഒരാളെ റോയല് ഒമാന് പൊലിസ് പിടികൂടി.

പ്രതി അന്താരാഷ്ട്ര സംഘവുമായി സഹകരിച്ച്‌ പ്രവര്ത്തിക്കുന്നുണ്ടെന്നും വ്യാപകമായി മയക്കുമരുന്ന് കടത്തലിനും വിതരണത്തിലും ഏര്പ്പെടാന് ഉദേശിച്ചിരുന്നതായും പൊലിസ് പറഞ്ഞു. ഇയാളില് നിന്നും ക്രിസ്റ്റല് മെത്ത്, മരിജുവാന, സൈക്കോട്രോപിക് ഗുളികകള് എന്നിവയുടെ വലിയ ശേഖരം ഉദ്യോഗസ്ഥര് പിടിച്ചെടുത്തു. നിയമനടപടികള് പൂര്ത്തിയായിവരികയാണെന്ന് പൊലിസ് അറിയിച്ചു.

Story Highlights:Oman police arrest drug gang member

Related Articles

Back to top button