News

ഒമാനില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം: നാലാം ഘട്ടം ജനുവരി 1 മുതല്‍

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ നാലാം ഘട്ടം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ഒമാൻ വിഷൻ 2040-ന്റെ ഭാഗമായാണ് ഈ നടപടി.

പുതിയ നിയമപ്രകാരം ഇനി പറയുന്ന മേഖലകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാൻ പാടില്ല:

കാർഷിക ഉല്‍പ്പന്നങ്ങള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍.

നഴ്‌സറികള്‍, മില്ലുകള്‍, തേൻ വില്‍പന കേന്ദ്രങ്ങള്‍.

വളർത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍.

50 മൈക്രോമീറ്ററില്‍ താഴെ കനമുള്ള, ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിയമലംഘകർക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകും. 2027-ഓടെ രാജ്യം പ്ലാസ്റ്റിക് ബാഗുകളില്‍ നിന്ന് പൂർണ്ണമുക്തമാകാനാണ് ലക്ഷ്യമിടുന്നത്.

Story Highlights:Plastic bag ban in Oman: Fourth phase from January 1

Related Articles

Back to top button