News

ഒരു സ്വകാര്യ കമ്ബനിയുടെ തൊഴിലാളി ക്യാമ്ബിലുണ്ടായ സംഘർഷത്തില്‍ നിരവധി പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി.

ഒമാനിലെ അദ് ദാഖിലിയ്യ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലുള്ള ഒരു സ്വകാര്യ കമ്ബനിയുടെ തൊഴിലാളി ക്യാമ്ബിലുണ്ടായ സംഘർഷത്തില്‍ നിരവധി പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി.

ക്യാമ്ബിലെ താമസ സൗകര്യങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

ചില തൊഴിലാളികളെ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഒരു സംഘം തടഞ്ഞതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളായതിനെ തുടർന്ന് അദ് ദാഖിലിയ്യ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തില്‍ മസ്കറ്റ് ഗവർണറേറ്റ് പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനെയും ബന്ധപ്പെട്ട മറ്റ് യൂണിറ്റുകളെയും വിന്യസിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തത്.

ആക്രമണത്തിലും സ്വത്ത് നശിപ്പിക്കല്‍ നടപടികളിലും പങ്കെടുത്തവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കമ്ബനിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Story Highlights:Several expatriate workers were arrested in a clash at a private company’s labor camp.

Related Articles

Back to top button