മുസന്ദം മേഖലയില്‍ ഭൂചലനം; യുഎഇയില്‍ അനുഭവപ്പെട്ടു, 2.9 തീവ്രത

ഇന്ന്പുലർച്ചെ യുഎഇ സമയം 4.44 ന് 2.9 തീവ്രതയുള്ള ഒരു ഭൂകമ്ബം തെക്കൻ മുസന്ദം മേഖലയില്‍ അനുഭവപ്പെട്ടതായി റിപ്പോർട്ട്.
നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സീസ്മിക് നെറ്റ്‌വർക്ക് ആണ് ഈ വിവരം പുറത്തുവിട്ടത്. 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബം രേഖപ്പെടുത്തിയത്. യുഎഇയിലെ താമസക്കാർക്ക് നേരിയ തോതില്‍ ഭൂകമ്ബം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് കാര്യമായ നാശനഷ്ടങ്ങളോ പ്രശ്നങ്ങളോ ഉണ്ടായില്ലെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു.
മുസന്ദം ഒമാന്റെ ഭാഗമാണെങ്കിലും, റാസ് അല്‍ ഖൈമ, ദിബ്ബ അല്‍ ഫുജൈറയുടെ ചില ഭാഗങ്ങള്‍ എന്നിവ യുഎഇയുടെ ഭരണത്തിന്റെ കീഴിലാണ്. ഇറാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ ഭൂകമ്ബങ്ങള്‍ സാധാരണയായി അനുഭവപ്പെടുന്നതിനാല്‍ യുഎഇയിലും ചിലപ്പോള്‍ ഇത്തരം പ്രകമ്ബനങ്ങള്‍ ഉണ്ടാകാറുണ്ട്.
Story Highlights:Earthquake in Musandam region; felt in UAE, magnitude 2.9



