
മസ്കറ്റ്: പ്രവാസികൾ ഉൾപ്പെടെയുള്ള വനിതകളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും ആശങ്കകൾക്കും നേരിട്ട് മറുപടി നൽകാൻ റൂവി അബീർ ഹോസ്പിറ്റൽ പ്രത്യേക ലൈവ് ക്യു&എ (Live Q&A) പരിപാടി സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് ഇൻസ്റ്റാഗ്രാമിലൂടെ ലൈവ് സെഷൻ നടക്കുന്നത്.
അബീർ ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. അമൃത രാജ് എൻ.പി (MBBS, MD (OG), MRCOG (UK)) ലൈവിൽ എത്തി പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് തത്സമയം മറുപടി നൽകും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, ജീവിതശൈലീ രോഗങ്ങൾ, ഗർഭകാല പരിചരണം, മറ്റ് ഗൈനക്കോളജിക്കൽ വിഷയങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിച്ചറിയാം.

പരിപാടിയിൽ പങ്കാളികളാകാനും തത്സമയ അറിയിപ്പുകൾ ലഭിക്കാനും താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഇൻസ്റ്റാഗ്രാമിൽ മുൻകൂട്ടി റിമൈൻഡർ സെറ്റ് ചെയ്യാവുന്നതാണ്:
🔔 ലൈവ് റിമൈൻഡർ സെറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.instagram.com/abeer_hospital_muscat?upcoming_event_id=17991371634073957
ലൈവ് നടക്കുന്ന സമയത്ത് കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 90999335 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് അബീർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.





