News

ഒമാൻ-കേരള വിമാനസര്‍വീസുകള്‍ക്ക് ശൈത്യകാല ഷെഡ്യൂള്‍, പുതിയ സമയക്രമം പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഒമാനില്‍നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു.

ഒക്ടോബർ 25 മുതല്‍ 2027 മാർച്ച്‌ 27 വരെയുള്ള സർവീസുകളുടെ സമയക്രമാണ് എയർലൈൻ അറിയിച്ചത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന പ്രവാസികള്‍ക്ക് ഇത് പ്രയോജനമാകും.

മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിങ്കള്‍, ബുധൻ ദിവസങ്ങളില്‍ രാത്രി 11.25നാണ് സർവീസ്. മസ്‌കത്ത്-കൊച്ചി റൂട്ടില്‍ തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രി 10.55നാണ് വിമാനം പുറപ്പെടുക.

കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രാ സമയത്തില്‍ നവംബർ മാസം പ്രത്യേക മാറ്റങ്ങളുണ്ട്. മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.45നാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കണ്ണൂരിലേക്കുള്ള സർവീസുകള്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 8.05ന് മസ്‌കത്തില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ്. സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായർ ദിവസങ്ങളില്‍ വൈകിട്ട് മൂന്നിനാണ് സർവീസ്.

സലാല-കൊച്ചി റൂട്ടില്‍ ബുധൻ, വെള്ളി ദിവസങ്ങളില്‍ പുലർച്ചെ 4.40നാണ് വിമാനം പുറപ്പെടുക. കൊച്ചിയില്‍ നിന്നുള്ള വിമാനം ഇതേ ദിവസങ്ങളില്‍ രാവിലെ 11.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടിന് സലാലയില്‍ എത്തിച്ചേരുംവിധമാണ്.

ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സർവീസുകളുടെ ദിവസങ്ങളിലും സമയങ്ങളിലും മാറ്റങ്ങള്‍ വന്നേക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പും യാത്രയ്ക്ക് തൊട്ടുമുമ്പും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏറ്റവും പുതിയ സമയക്രമം പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും അധികൃതർ പറയുന്നുണ്ട്.

Related Articles

Back to top button