Business

ചരിത്ര കുതിപ്പുമായി ഒമാൻ; സലാലയില്‍ കോടികളുടെ എഐ നിക്ഷേപവുമായി ബ്രിട്ടണ്‍

സാങ്കേതിക അടിസ്ഥാനസൗകര്യ വികസനത്തിന് വൻ കുതിപ്പേകി സലാലയില്‍ പുതിയ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഡാറ്റാ സെന്റർ നിർമ്മിക്കാൻ ധാരണ.

ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരീഖിന്റെ ബ്രിട്ടൻ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശാലമായ നിക്ഷേപ പാക്കേജിന്റെ ഭാഗമായി യുകെ സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. യുകെ ആസ്ഥാനമായ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായ ‘യമ്ന’ (Yamna) ആണ് പദ്ധതിയുടെ നിർമ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിനായി മാത്രം 100 കോടിയിലധികം പൗണ്ട് (ഏകദേശം 100 ദശലക്ഷത്തിലധികം പൗണ്ട്) നിക്ഷേപം പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് സാങ്കേതിക വൈദഗ്ധ്യം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതിലൂടെ യുകെയില്‍ നൂറിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ സലാലയില്‍ പദ്ധതി ആരംഭിക്കുന്നതോടെ ഒമാനില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം ഉടൻ പുറത്തുവിടും.

തലസ്ഥാനമായ മസ്‌കത്തിന് പുറത്തേക്ക് അന്താരാഷ്ട്ര സാങ്കേതിക നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. പദ്ധതിയുടെ കമ്പ്യൂട്ടിംഗ് ശേഷി, വൈദ്യുതി ആവശ്യകതകള്‍, നിർമ്മാണ സമയക്രമം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ അധികൃതർ ഉടൻ വെളിപ്പെടുത്തും. 2022-ല്‍ ഒമാനും യുകെയും തമ്മില്‍ ഒപ്പുവെച്ച പരമാധികാര നിക്ഷേപ പങ്കാളിത്തത്തിന്റെ (Sovereignty Investment Partnership) തുടർച്ചയായാണ് ഈ വൻകിട പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button