Event

അഞ്ഞൂറിലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി

മസ്‌കറ്റ്: ഒമാനിൽ ആദ്യമായി അഞ്ഞൂറിലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. അൽ അമിറാത്തിലെ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന തിരുവാതിര ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ടീമുകളാണ് ഒത്തുചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചത്. മസ്‌കറ്റ് മലയാളീസിന്റെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഹോക്കി ഒമാനും യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബും ചേർന്നൊരുക്കുന്ന ഗൾഫ് ഹോക്കി ഫിയസ്റ്റ 2024 ന്റെ വേദിയിയിലാണ് പടു കൂറ്റൻ തിരുവാതിരക്ക് അരങ്ങൊരുങ്ങിയത്.

ആർ എൽ വി ബാബു മാഷിന്റെ ശിക്ഷണത്തിൽ ഒമാനിലെ വിവിധ സംഘടനയിലെ മുപ്പതോളം ടീച്ചറുമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം വരുന്ന മഹിളാ രത്നങ്ങളാണ് അൽ അമിറാത്തിലെ അന്താരാഷ്‌ട്ര ഹോക്കി സ്റ്റേഡിയത്തിൽ ചരിത്രമെഴുതിയത്. ബാബു മാഷിന്റെ കൊറിയോഗ്രാഫി വെറും പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് മുപ്പത് ടീച്ചർമാർ ഓൺലൈനിലും നേരിട്ടും പങ്കെടുത്തവർക്ക് പരിശീലനം നൽകിയത്.

സൂർ, ഇബ്ര, ബർക്ക, ഗാല, അസൈബ, ഗോബ്രാ, അൽ ഖുവൈർ, റൂവി എന്നീ സ്ഥലങ്ങളിൽ നിന്നാണ് തിരുവാതിര സംഘങ്ങൾ എത്തിയത്. കൗതുകകരമായ മെഗാ തിരുവാതിര അസ്വദിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് അമിറാത്തിലെ ഹോക്കി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

നിറഞ്ഞു കവിഞ്ഞ ഗാലറി കണ്ടപ്പോൾ തിരുവാതിര കളിക്കാൻ എത്തിയ സംഘങ്ങൾക്കും ആവേശമെറി. ആർ എൽ വി ബാബുവിനുള്ള പുരസ്കാരം ഹോക്കി ഒമാൻ ബോർഡ് മെമ്പർ എഞ്ചിനീയർ താനി അൽ വഹൈബി യും, ടി കെ വിജയനും ചേർന്ന് സമ്മാനിച്ചു. ടീച്ചര്മാരായ ആർ എൽ വി മൈദിലി സന്ദീപ്, ശാരിക കെ പണിക്കർ, ഇന്ദു ബിജു, മീനു സുരേഷ്, ബിന്ധ്യ പ്രമോദ്നായർ, ദേവി കെ നായർ, സൗമിയ അശോക്, ദിവ്യ രാജേഷ്, ആശ്രിത രഞ്ജിത്ത്, ദീപ സുമീത്, ആഷിക സതീഷ്, കാർത്തി സുധ മഹേഷ്‌, നീതു ജെയ്സൺ, രേഷ്മ സി ടി, ജ്യോതി സുധീർ, നിഷാപ്രഭാകർ, നിവേദ്യ വിജയ്, നിമിഷ വിനീത് റഹൂഫിയ, അമൃത റനീഷ്, സരിത ഷെറിൻ, സൗമ്യ ജനീഷ്, മോനിഷ ബിനിൽ, കൃഷ്ണ പ്രിയ, വമിക, ബീന രാധാകൃഷ്ണൻ, വിനീത ഹർഷ രാജേഷ് എന്നിവർക്ക് ടി കെ വിജയൻ മെമന്റൊ നൽകി അനുമോദിച്ചു.

മനോഹരമായി പരിപാടി അണിയിച്ചൊരുക്കിയ മസ്‌കറ്റ് മലയാളീസ് ടീമിനെ ഹോക്കി ഒമാനും, യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബും ചേർന്ന് മെമന്റോ നൽകി ആദരിച്ചു. മസ്‌കറ്റ് മലയാളീസിന് വേണ്ടി രേഖ പ്രേം, സത്യനാഥ് കെ ഗോപിനാഥ് എന്നിവർ മെഗാ തിരുവാതിരക്ക് നേതൃത്വം നൽകി.

STORY HIGHLIGHTS:Mega Thiruvathira was also notable for its crowd participation with more than 500 beauties lined up

Related Articles

Back to top button