News

മാൻഹോളില്‍ വീണ് അപകടം; ഒമാനില്‍ മലയാളി നേഴ്സിന് ദാരുണാന്ത്യം

സലാല:സലാലയില്‍ മാൻഹോളില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നേഴ്സ് മരിച്ചു. കോട്ടയം പാമ്ബാടി കാഞ്ഞിരപ്പാറ സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്.മെയ് 13നു സലാലയിലെ മസ്യൂനയില്‍ വച്ചാണ് അപകടമുണ്ടായത്.

താമസിക്കുന്ന സ്ഥലത്തു നിന്നു മാലിന്യം കളയാൻ മുൻസിപ്പാലിറ്റിയുടെ വേസ്റ്ര് ബിന്നിനു അരികിലേക്ക് പോകുമ്ബോള്‍ അബദ്ധത്തില്‍ മാൻഹോളില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്സായിരുന്നു ലക്ഷ്മി.വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും സഹോദരൻ അനൂപും സലാലയില്‍ എത്തിയിരുന്നു. നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മകള്‍: നിള. പാമ്ബാടി കമലാലയത്തില്‍ വിജയകുമാറിന്റേയും ഓമനയുടേയും മകളാണ്.

STORY HIGHLIGHTS:Malayali nurse dies after falling into manhole in Oman

Related Articles

Back to top button