News

ഒമാനില്‍ നഴ്സായി ജോലി ചെയ്യവേ മികച്ച ഓഫര്‍ ലഭിച്ചു; യുകെയിലേക്കുള്ള ആദ്യയാത്ര അന്ത്യയാത്രയായി

അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ കേരളത്തിന്റെ നോവായി പത്തനംതിട്ട സ്വദേശിനിയായ യുവതി.കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ ര‍ഞ്ജിത ആർ.നായർ (39) ആണ് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി യുവതി.

യുകെയില്‍ ജോലിക്കായി ആദ്യമായി പോകുകയായിരുന്നു രഞ്ജിത. അത് അന്ത്യയാത്രയായി മാറി.

നഴ്സായ രഞ്ജിത ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് രഞ്ജിതയ്‌ക്ക് യുകെയില്‍ ജോലി ലഭിച്ചത്. ജോലിയില്‍ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്ബോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍നിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.



അതേസമയം, വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായിരുന്നു.

ഇന്നു ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ വിമാനം തകർന്നുവീഴുകയായിരുന്നു. യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു.

പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

STORY HIGHLIGHTS:I got a great offer while working as a nurse in Oman; my first trip to the UK turned out to be my last.

Related Articles

Back to top button