News

ഖരീഫ് സീസണില്‍ ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികള്‍ വേണ്ടെന്ന് ഒമാൻ ഉപഭോകതൃ സംരക്ഷണ അതോറിറ്റി.

ഖരീഫ് സീസണില്‍ ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികള്‍ വേണ്ടെന്ന് ഒമാൻ ഉപഭോകതൃ സംരക്ഷണ അതോറിറ്റി.

ഇത്തരം വാണിജ്യ രീതികള്‍ തടയുന്നതിനായി ദോഫാർ ഗവർണറേറ്റിലെ ഉപഭോകതൃ സംരക്ഷണ അതോറിറ്റി കാമ്ബയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗവർണറേറ്റിലെ സ്ഥാപനങ്ങളില്‍ അതോറിറ്റിയുടെ പരിശോധനയും നടക്കുന്നുണ്ട്.

രാജ്യത്തിന് പുറത്തുനിന്നും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ കൂട്ടമായി ദോഫാറിലേക്ക് ഒഴുകുന്ന സമയമാണ് ഖരീഫ് സീസണ്‍. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഖരീഫ് കാലാവസ്ഥാ ആസ്വദിക്കാനായി നിരവധി പേരാണ് സലാലയിലെത്തുക. ഈ സമയത്ത് ഇവിടുത്തെ വാണിജ്യ വിപണി മേഖലയുടെയും ഉണർവിന്റെ സമയമാണ്. സീസണില്‍ സന്ദർശകരെയോ താമസക്കാരെയോ ലക്ഷ്യം വച്ചേക്കാവുന്ന തെറ്റിധരിപ്പിക്കുന്ന വാണിജ്യ രീതികള്‍ തടയുന്നതിനായി കാമ്ബയിൻ ആരംഭിച്ചിരിക്കുകയാണ് ഉപഭോക്തൃ സംരക്ഷണ അതോരിറ്റി. വിപണികളിലും വാണിജ്യ ഔട്ട്‌ലെറ്റുകളിലും ഉടനീളമുള്ള തീവ്രമായ ഫീല്‍ഡ് പരിശോധനകളും “നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലക്ഷ്യം” എന്ന കാമ്ബയിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഉപഭോക്താക്കളുമായി നേരിട്ടുള്ള ഇടപെടല്‍ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കാമ്ബയിൻ.

സന്ദർശകർക്കും പൗരന്മാർക്കും പ്രധാന ആകർഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത്തീൻ സ്ക്വയറില്‍ പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കുന്നതിനായി അതോറിറ്റി ഒരു താല്‍ക്കാലിക ഫീല്‍ഡ് ഓഫീസും ആരംഭിച്ചിട്ടുണ്ട്. ജൂലൈ 21 മുതല്‍ ആഗസ്റ്റ് അവസാനം വരെ വൈകുന്നേരം 3:00 മുതല്‍ രാത്രി 9:00 വരെ ഓഫീസ് പ്രവർത്തിക്കും. ഗവർണറേറ്റിലെ പരിശോധനാ സംഘങ്ങള്‍ ടൂറിസ്റ്റ് സൈറ്റുകള്‍, മാർക്കറ്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 11 ഫീല്‍ഡ് ഗ്രൂപ്പുകള്‍ വഴി ഉപഭോക്തൃ സംരക്ഷണത്തിന് സംഭാവന നല്‍കുന്നുണ്ട്.

STORY HIGHLIGHTS:Oman’s Consumer Protection Authority has warned against misleading sales practices targeting tourists during the Kharif season.

Related Articles

Back to top button