News

ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു.

ഒമാൻ:ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു.

റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

പൊട്ടിത്തെറിയെ തുടർന്ന് വാണിജ്യ റെസിഡൻഷ്യല്‍ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്ബനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

STORY HIGHLIGHTS:A Malayali couple died in a gas cylinder explosion at a restaurant in Bowsher, Oman.

Related Articles

Back to top button