Health

290 മരുന്നുകള്‍ക്ക് വലിയ വിലക്കുറവ്; രോഗികള്‍ക്ക് ആശ്വാസം.

ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ 290 അവശ്യമരുന്നുകളുടെ വില ആരോഗ്യ മന്ത്രാലയം വെട്ടിക്കുറച്ചു.

ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ 290 അവശ്യമരുന്നുകളുടെ വില ആരോഗ്യ മന്ത്രാലയം വെട്ടിക്കുറച്ചു.

മരുന്നുകളുടെ വിലയില്‍ ശരാശരി 22.4 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. വിപണിയിലെ മരുന്ന് വിലയെക്കുറിച്ച്‌ കൃത്യമായ ഇടവേളകളില്‍ നടത്തുന്ന പഠനങ്ങള്‍ക്ക് ശേഷമാണ് നടപടി.

തിരഞ്ഞെടുത്ത ഔഷധ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില മരുന്നുകള്‍ക്ക് പരമാവധി 88 ശതമാനം വരെ വിലക്കുറവ് ലഭിക്കും. സാധാരണക്കാർക്ക് ചികിത്സാ ചെലവ് ഭാരമാകാതിരിക്കാനും ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാനും ഒമാൻ ഡ്രഗ് സേഫ്റ്റി സെന്റർ നടത്തുന്ന ഇടപെടലിന്റെ ഭാഗമായാണ് ഈ തീരുമാനം.

Screenshot

Related Articles

Back to top button