Health

സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന

ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന മദ്യപാനം ക്യാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്പില്‍ 200 ദശലക്ഷം ആളുകള്‍ മദ്യപാനം മൂലം ക്യാന്‍സര്‍ സാധ്യതയുള്ളവരാണെന്നും ആഗോള ആരോഗ്യ സ്ഥാപനമായ ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ ഒരു പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍  ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.

എഥനോള്‍ (ആല്‍ക്കഹോള്‍) ഒരു ബയോളജിക്കല്‍ മെക്കാനിസം വഴി ക്യാന്‍സറിന് കാരണമാകുന്നു. കാരണം, ഈ സംയുക്തം ശരീരത്തില്‍ വിഘടിക്കുന്നു. അതായത്, കഴിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും മദ്യപാനം ക്യാന്‍സറിന് കാരണമായേക്കുമെന്ന് ചുരുക്കം. അളവില്‍ കുറഞ്ഞ മദ്യപാനം മൂലം രോഗമോ മോശമായ ശാരീരിക അവസ്ഥകളോ ഇല്ലെന്നു തെളിയിക്കാന്‍ സാധുവായ ശാസ്ത്രീയ തെളിവുകള്‍ അത്യാവശ്യമാണ്.

മദ്യത്തിന് സുരക്ഷിതമായ പരിധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് നിലവില്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, മദ്യപാനത്തിന്റെ സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ല.

നിങ്ങള്‍ എത്ര കുടിക്കുന്നു എന്നതിലല്ല കാര്യം – മദ്യത്തിന്റെ ആദ്യ തുള്ളി പോലും മദ്യപാനിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം. അളവില്ലാതെ കുടിച്ചാല്‍ കൂടുതല്‍ ദോഷം ചെയ്യും എന്നു മാത്രം സംശയം ഏതുമില്ലാതെ ഉറപ്പിച്ചു പറയാന്‍ സാധിക്കും. ആഗോളതലത്തില്‍, യൂറോപ്യന്‍ മേഖലയിലാണ് മദ്യപാനികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍  ഉള്ളത്.

ഇവിടെ മാത്രം 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

STORY HIGHLIGHTS:The World Health Organization says there is no such thing as a safe amount of alcohol

Related Articles

Back to top button